17.1 C
New York
Wednesday, December 1, 2021
Home Kerala മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത.

മറഡോണയ്‌ക്കെതിരെ ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത.

അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരേ ഗുരുതര ലൈംഗികാരോപണവുമായി ക്യൂബന്‍ വനിത രംഗത്ത്. മേവിസ് അല്‍വരാസ് എന്ന 37 കാരിയാണ് മാറഡോണയ്‌ക്കെതിരേ ആരോപണമുയര്‍ത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ മറഡോണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് അല്‍വരാസ് വെളിപ്പെടുത്തി. അന്ന് വെറും 16 വയസ്സുമാത്രമായിരുന്നു പ്രായമെന്നും തന്റെ കുട്ടിക്കാലം മറഡോണ അപഹരിച്ചുവെന്നും വനിതാതാരം കൂട്ടിച്ചേര്‍ത്തു.

2001 ലാണ് സംഭവം. അന്ന് മറഡോണയ്ക്ക് 40 വയസ്സും അല്‍വരാസിന് 16 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അല്‍വരാസ് വ്യക്തമാക്കി.

‘ മറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചു. ആ ഞെട്ടല്‍ മാറാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു’- അല്‍വരാസ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മറഡോണ 2020 നവംബര്‍ 25 ന് ലോകത്തോട് വിടപറഞ്ഞിരുന്നു. മാറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി അല്‍വരാസ് രംഗത്തെത്തിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: