17.1 C
New York
Wednesday, October 27, 2021
Home Kerala മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റിയിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍.

മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റിയിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍.

നെയ്യാറ്റിന്‍കര: മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റിയിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍. അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അമ്മൂമ്മ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മ കെ.എസ്.ഇ.ബി.യില്‍നിന്ന് വിരമിച്ച ജീവനക്കാരിയായിരുന്നു. അതിനാല്‍ ഇവര്‍ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ഇയാള്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടുവര്‍ഷമായി പണം പിന്‍വലിക്കുകയായിരുന്നു.

ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയില്‍ ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

കൊച്ചു മകനാണ് പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു. തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ അറസ്റ്റ് നെയ്യാറ്റിന്‍കര പോലീസ് രേഖപ്പെടുത്തി കോടതി റിമാന്‍ഡ് ചെയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തളത്ത് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്.

പന്തളത്ത് കാറും കെഎസ്ആർടിസി സൂപ്പർഫാസ്റ്റും കൂട്ടിയിടിച്ച് ചൊവ്വാഴ്ച്ച 8 പേർക്ക് പരിക്കേറ്റു. കുരമ്പാല ഇടയാടിയിൽ എംസി റോഡിൽ ചൊവ്വ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്തു നിന്നു കൊട്ടരക്കരയിലേക്കു പോയ ബസും,...

പത്തനംതിട്ട ജില്ലയില്‍ നിരവധി തൊഴില്‍ അവസരം; അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി...

ആതുര മേഖലയ്ക്ക് ആദരവോടെ; പത്തനംതിട്ടയ്ക്ക് 14 ആംബുലന്‍സുകള്‍ കൈമാറി ആന്റോ ആന്റണി എം.പി

ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍ക്കുള്ള ആദരവാണ് പത്തനംതിട്ട ജില്ലയില്‍ വിതരണം ചെയ്ത 14 ആബുലന്‍സുകളെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി വികസന ഫണ്ടില്‍ നിന്ന് ജില്ലയ്ക്ക് അനുവദിച്ച...

ഗര്‍ഭിണികള്‍ക്കുളള കോവിഡ് വാക്സിനേഷന്‍ ആശങ്ക വേണ്ട: ഡി.എം.ഒ

സംസ്ഥാനതലത്തില്‍ കോവിഡ് വാക്സിനേഷനില്‍ പത്തനംതിട്ട ജില്ല ഒന്നാം സ്ഥാനത്താണെങ്കിലും ഗര്‍ഭിണികള്‍ക്കായുളള വാക്സിനേഷനില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഒഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു. വാക്സിനെടുത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ അപകടമോ ഉണ്ടാകുമോയെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: