മരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് മാറ്റിവച്ചു_മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടിലുള്ള ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ _മരയ്ക്കാര്‍;അറബിക്കടലിന്റെ സിംഹ_ ത്തിന്റെ റിലീസ് മാറ്റിവച്ചതായി അറിയിച്ച് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. മെയ് 13ന് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രം ചിത്രം ഓഗസ്റ്റ് 12നാണ് പുറത്തിറങ്ങുക എന്നാണ് നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതേ മാസംതന്നെ രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ശേഷം വന്ന കൊവിഡ് ലോക്ക്ഡൗണും സിനിമാ മേഖലയെ സാരമായി ബാധിച്ചു 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ദേശീയ പുരസ്കാരങ്ങള്‍ നേടിയിരുന്നു. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ദേശീയ തലത്തില്‍ മരക്കാറിന് ലഭിച്ചത്. മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
Facebook Comments