17.1 C
New York
Friday, May 20, 2022
Home Kerala മരണ വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മരണ വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കോട്ടയം:മരണ വീടുകളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മരണ വീടുകളിൽ കയറി സ്വർണ്ണവും പണവും കവർച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിരമ്പുഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയ കേസിലേക്ക് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പിണ്ണാക്കനാട് കാളകെട്ടി അമ്പാട്ട് ഫ്രാൻസിസ് @ ചക്കര (38) എന്നയാൾ പിടിയിലായത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കോട്ടയം ഡി.വൈ.എസ്പി. ആർ.ശ്രീകുമാറിൻറെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്. എച്. ഓ രാജേഷ് കുമാർ, എസ്.ഐ മാരായ ദീപക്, ഷാജിമോൻ, എ.എസ്.ഐ മാരായ പ്രദീപ്, തോമസ് ടിവി സിപിഒ മാരായ സാബു മാത്യു,സ്മിജിത്ത് വാസവൻ, രാജേഷ് ടിപി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.മോഷ്ടിച്ച സ്വർണ്ണം ഇയാൾ കോട്ടയത്തുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നതും കണ്ടെടുത്തു. ഇയാൾക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ കേസുണ്ട്. പത്രവാർത്തകൾ നോക്കി മരണവീടുകളിൽ പരിചിതനെ പോലെ കയറി ബന്ധുക്കൾ മാറുന്ന സമയത്ത് മോഷണം നടത്തിയ ശേഷം കടന്നു കളയുകയായിരുന്നു പതിവ്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത...

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെ.എസ് ആർ.ടി.സിയിൽ ഇന്ന് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും. ധനകാര്യവകുപ്പിൽ നിന്ന് മുപ്പത് കോടിയോളം രൂപകൂടി അനുവദിക്കാനാണ് നീക്കം. ഇന്ന് ഗതാഗതമന്ത്രി ധനകാര്യമന്ത്രിയുമായി അവസാനവട്ട ചർച്ച നടത്തും. സർക്കാർ ഉറപ്പിൽ വായ്‌പ എടുക്കാൻ കെ.എസ്.ആർ.ടി.സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: