17.1 C
New York
Wednesday, June 29, 2022
Home Kerala മരണശേഷവും എനിക്ക് ജീവിക്കണം',, എന്റെ ശരീരം മെഡിക്കല്‍ കോളേജിന് : സിസ്റ്റർ ലൂസി കളപ്പുര

മരണശേഷവും എനിക്ക് ജീവിക്കണം’,, എന്റെ ശരീരം മെഡിക്കല്‍ കോളേജിന് : സിസ്റ്റർ ലൂസി കളപ്പുര

കോഴിക്കോട്: മരണാനന്തരം തന്റെ ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ട് നല്‍കാന്‍ സമ്മതപത്രം നല്‍കി സിസ്റ്റര്‍ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിനാണ് മരണാനന്തരം തന്റെ ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കാനുളള സമ്മതപത്രം സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയത്.

കണ്ണും ശരീരവുമാണ് മരണാനന്തരം കൈമാറുക. മരണശേഷവും തനിക്ക് ജീവിക്കണം. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചത്. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേര്‍ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റര്‍ ലൂസി സമാനമായ പ്രവൃത്തി ഇതിനു മുന്‍പും ചെയ്തിരുന്നു. എന്നാല്‍, അന്ന് സഭ അനുമതി നല്‍കിയിരുന്നില്ല. മരണാനന്തരം ശരീരം പഠനത്തിന് നല്‍കാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തെ സഭ എതിര്‍ക്കുകയായിരുന്നു ചെയ്തത്. ഇത്തവണ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമ്മതപത്രം കൈമാറിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ചാർജിൽ വർധന.

അവധിക്കാല യാത്രയ്ക്ക് എത്തുന്ന ഗൾഫ് യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്ക് ഈടാക്കി വിമാന കമ്പനികൾ.പല വിമാന കമ്പനികളും മൽസരിച്ചാണു നിരക്ക് കുത്തനെ ഉയർത്തിയത്. അതേസയമം കേരളത്തിൽ നിന്നു മടങ്ങുന്നവർക്ക് വലിയ നിരക്കു...

സി.ബി.എസ്.ഇ 10, 12 ക്ലാസുകളുടെ പരീക്ഷ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷളിലെ ഫലപ്രഖ്യാപനം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ പത്തിനും ഉണ്ടായേക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ...

കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണം: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം...

അച്ഛൻ്റെയും മകൻ്റെയും ദാരുണാന്ത്യം; ഞെട്ടൽ മാറാതെ ഏച്ചൂർ നിവാസികൾ.

ഏച്ചൂർ: ഏച്ചൂർ ബാങ്ക് സെക്രട്ടറി ചേലോറ സ്കൂളിന് സമീപം ചന്ദ്രകാന്തം ഹൗസിൽ പി പി.ഷാജിയുടെയും (50) മകൻ മകൻ കെ.വി.ജ്യോതിരാദിത്യൻ്റെയും(16) മരണത്തിൽ ഞെട്ടൽ മാറാതെ ഏച്ചൂർ നിവാസികൾ.അച്ഛന്‍റെയും മകന്‍റെയും ദാരുണ മരണം ഏച്ചുർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: