നെടുങ്കണ്ടം: വെട്ടുന്നതിനിടെ അബദ്ധത്തിൽ മരം വീണ് സ്കൂൾ ഹെഡ്മാസ്റ്റക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്(48) ആണ് മരിച്ചത്.
ഇരട്ടയാറിൽ സുഹൃത്തിൻറെ വീട്ടിൽ ചൊവ്വാഴ്ച മരം വെട്ടുന്നതിനിടെ ആയിരുന്നു അപകടം.ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.