17.1 C
New York
Saturday, January 22, 2022
Home Kerala മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതില്‍‌ വീഴ്ച വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതില്‍‌ വീഴ്ച വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മരംമുറിക്കലുമായി ബന്ധപ്പെട്ട ഉത്തരവ് നടപ്പാക്കുന്നതില്‍‌ വീഴ്ച വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ചട്ടങ്ങൾപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽനിന്നു മരംമുറിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കും. സർക്കാർ ഉത്തരവിന്റെ ഉദ്ദേശം വ്യക്തമായിരുന്നെങ്കിലും ചിലർ തെറ്റായി ഉപയോഗിച്ചു മരം വല്ലാതെ മുറിച്ചു മാറ്റി. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കർഷകരുടെ പ്രശ്നം സർക്കാർ ആലോചിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2017ൽ സർക്കാർ എടുത്ത നിലപാടിന്റെ തുടർച്ചയായാണ് ഉത്തരവിറക്കിയത്. ഇടുക്കിയിലാണ് പ്രശ്നം വ്യാപകമായത്. നിരവധിയോഗം നടന്നു, എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ടു. പട്ടയഭൂമിയിൽ താമസക്കാർ നട്ട മരവും തനിയെ വളർന്ന മരവുമുണ്ട്. ആ മരം മുറിക്കാൻ അവകാശം വേണമെന്നായിരുന്നു ആവശ്യം.എന്നാൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ചയും പ്രയാസവും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിശദീകരണം നൽകിയത്. വിശദീകരണത്തിൽ പോരായ്മ ഉണ്ടായി. നിയമ വകുപ്പ് അതു ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പിൻവച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...

കോന്നി ഇക്കോടൂറിസം തിങ്കളാഴ്ച പ്രവര്‍ത്തിക്കും

കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് 23, 30 ഞായറാഴ്ചകളില്‍ കോന്നി ഇക്കോടൂറിസം, അടവി കുട്ടവഞ്ചിസവാരി എന്നിവ പ്രവര്‍ത്തിക്കുന്നതല്ല.  അതിനാല്‍ 24, 31 എന്നീ തിങ്കളാഴ്ച ദിവസങ്ങള്‍ കോന്നി ഇക്കോടൂറിസം പ്രവര്‍ത്തി ദിനങ്ങളായിരിക്കും. കോന്നി ഇക്കോടൂറിസം കേന്ദ്രങ്ങളായ...
WP2Social Auto Publish Powered By : XYZScripts.com
error: