17.1 C
New York
Monday, September 27, 2021
Home Kerala മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്

മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്

തൃശ്ശൂർ:ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ പുറമേയ്ക്ക് പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരയെ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഇരയും ആരോപണ വിധേയനും ഒരേ സ്ഥലത്തുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകളും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിക്കേണ്ടി വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് പൊലീസ് ശാസ്ത്രീയ തെളിവുകളുടെ അഭാവം അറിയിച്ചത്.

അതേ സമയം കേസിൽ പോലീസ് ഒത്തുകളിക്കുന്നതായി മയൂഖ ജോണി പ്രതികരിച്ചു. ആശുപത്രിയിൽ എത്തി അഞ്ച് മിനിറ്റിനുള്ളിൽ അറിയിച്ചിട്ടും പോലീസ് എത്തിയില്ല. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു നോക്കിയാൽ കിട്ടാവുന്നതും എടുത്തില്ലെന്നും മയൂഖ പ്രതികരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...

സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ജില്ലാ പൊലീസ് മേധാവിക്കും ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് നിർദേശം നൽകിയത്. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബാങ്ക്...
WP2Social Auto Publish Powered By : XYZScripts.com
error: