17.1 C
New York
Thursday, September 23, 2021
Home Kerala മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

തൃശൂർ  അയ്യന്തോൾ പുഴക്കൽ റോഡിൽ മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭര്‍ത്താവ് മരിച്ചു

മയില്‍ പറന്നുവന്ന് നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പുന്നയൂര്‍ക്കുളം പീടികപറമ്ബില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേറ്റു. അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് ദാരുണമായ അപകടം സംഭവിച്ചത്. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച്‌ മറിഞ്ഞാണ് അപകടം സംഭവിച്ചത്. ബൈക്കിടിച്ച്‌ മയിലും ചത്തു. മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. തൃശൂര്‍ വെസ്‌റ്റ് സി.ഐയുടേയും എസ്‌.ഐയുടേയും നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: