17.1 C
New York
Saturday, September 18, 2021
Home Kerala മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ; 2 പേർ കൂടി അറസ്‌റ്റിൽ

മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ; 2 പേർ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി ബോധരഹിതയാക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ . അത്തോളി സ്വദേശികളായ നിജാസ്‌ , ശുഹൈബ്‌ എന്നിവരാണ്‌ പിടിയിലായത്‌. കേസിൽ അത്തോളി കോളിയോട്ടുതാഴും കവലിയിൽ വീട്ടിൽ അജ്‌നാസ്‌, ഇടത്തിത്താഴം നെടുവിൽ വീട്ടിൽ ഫഹദ്‌ എന്നിവരെ ഇന്നലെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക്‌ വിളിച്ചുവരുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ്‌ കേസ്‌. ചേവായൂർ പൊലീസാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. കോഴിക്കോട് ചേവരമ്പലത്തെ ഫ്‌ളാറ്റിൽ വച്ചാണ് സംഭവം. യുവതിയെ കാറില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ എത്തിച്ചാണ്‌ പീഡനം. ബലമായി മദ്യവും ലഹരി വസ്‌തുക്കളും നൽകിയശേഷം നാലുപേരും ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്‌. കൊല്ലം സ്വദേശിനിയായ യുവതി ടിക്‌ടോക്‌ വഴിയാണ്‌ അജ്‌നാസിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ബലാത്സംഗത്തിടെ ബോധരഹിതയായ യുവതിയെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. വൈദ്യപരിശോധനയിലാണ് യുവതി ക്രൂരപീഡനത്തിന് ഇരയായതായി തെളിഞ്ഞത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: