കൊച്ചി: ‘മഫ്തിയിൽ വന്ന വനിത ഡി സി പി യെ തിരച്ചറിയാതിരുന്ന .വനിത പോലിസുകാരിക്കെതിരെ ശിക്ഷാ നടപടി.കൊച്ചി ഡി സി പി ആശ്വര്യ ഡോങ്ങ്റേയാണ് തന്നെ തിരിച്ചറിയാതിരുന്ന വനിത പോലിസ് കാരിയെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് ട്രാഫിക്കിലേക്ക് മാറ്റി ശിക്ഷ നടപടി എടുത്തത് .കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പോലിസ് സ്‌റ്റേഷനിൽ ഡി സി പി മഫ്തിയിൽ എത്തിയപ്പോൾ .ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലിസ് തടഞ്ഞു. ഡി സി പി ക്ക് യൂണി ഫോമില്ലാത്തതിനാലും മാസ്ക് ധരിച്ചതുകൊണ്ടും വനിത പോലിസിന് തിരിച്ചറിയാൻ സാധിക്കാത്തതിനാൽ അകത്തേക്ക് കയറാൻ അനുവദിച്ചില്ല .ഇതേ തുടർന്നാണ് പോലിസുദ്യോഗസ്ഥയ്ക്കെതിരെ d cp നടപടി എടുത്തത് .മാത്രമല്ല കോ വിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സ്‌റ്റേഷനിലേക്ക് അധികം ആൾക്കാരെ കയറ്റിവിടാൻ അനുവാദവുമില്ലായിരുന്നു.
ഔദ്യോഗിക വാഹനത്തിൽ വന്ന ഉന്നത ഓഫിസറെ ജാഗ്രത കുറവ് മൂലം പോലിസുകാരി ശ്രദ്ധിച്ചില്ല അതിനാലാണ് ശിക്ഷാ നടപടിയെടുത്തതെന്ന് ഡി സി പി മാധ്യമങ്ങളോട് പറഞ്ഞു .അതേസമയം യൂണിഫോമിലല്ലാതെ ഡി സി പി യെ തിരിച്ചറിയാൻ കഴിയാതെ വന്നതെന്നും അബദ്ധമായി കണക്കിലെടുത്ത് ശിക്ഷാ നടപടി ഒഴിവാക്കാമായിരുന്നുവെന്നുമാണ് പോലിസുകാർ ചൂണ്ടിക്കാട്ടുന്നത് .