മന്ത്രി വി.എസ് സുനിൽകുമാറിന് രണ്ടാമതും കോവിഡ് ബാധ.
കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സെപ്തംബറിലും അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് വൈകിട്ടാണ് അദ്ദേഹത്തിനും മകനും കോവിഡ് പോസിറ്റീവായത്.
നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും.
Facebook Comments