മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്.
കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ആഴക്കടൽ മത്സ്യബന്ധനവിവാദത്തിൽ മന്ത്രി തങ്ങളെ വഞ്ചിച്ചു. മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ് പിഴവു പറ്റിയത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാർഥിയാകുന്നതെന്നും ഷിജു വർഗീസ് പറഞ്ഞു.