17.1 C
New York
Monday, August 8, 2022
Home Kerala മന്ത്രി കെ. ടി. ജലീലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി....

മന്ത്രി കെ. ടി. ജലീലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്.

2018 ലെ വാട്സാപ്പ് ഹര്‍ത്താലില്‍ താനൂരില്‍ തകര്‍ക്കപ്പെട്ട കടകളുടെ പുനര്‍നിര്‍മ്മാണത്തിനായി പിരിച്ച തുകയുമായി ബന്ധപ്പെട്ട് മന്ത്രി കെ. ടി. ജലീല്‍ പുറത്തുവിട്ട കണക്കുകളില്‍ അവ്യക്തയുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്.

മന്ത്രി പറയുന്നത് കേവലം ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് സംഭാവന ലഭിച്ചതെന്നാണ്. എന്നാല്‍ 2018 ഏപ്രില്‍ 18 ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് അഞ്ചു ലക്ഷം രൂപ അഞ്ചു മിനിട്ടിനുള്ളില്‍ പിരിഞ്ഞു കിട്ടിയെന്നാണ്. ബാക്കിത്തുക എവിടെപ്പോയെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രകാരം അഞ്ചു മിനിറ്റില്‍ അഞ്ചു ലക്ഷം രൂപ പിരിഞ്ഞു കിട്ടിയെന്നാണ് പറയുന്നത്.

ബാക്കി പണമൊക്കെ എവിടെ പോയി. മന്ത്രി എന്ന നിലയ്ക്ക് അവരെയൊക്കെ വിളിച്ച്‌ സെറ്റില്‍ ചെയ്തതാണോ? അല്ലെങ്കില്‍ അവര്‍ മന്ത്രിക്കെതിരെ പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണോ? എംഎല്‍എ വി. അബ്ദുറഹ്മാന്റെ അക്കൗണ്ടിലാണ് ഫണ്ട് ശേഖരിച്ചതെന്നും താന്‍ പണം പിരിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ പറയുന്നത്. എങ്ങനയാണ് എംഎല്‍എയുടെ വ്യക്തിപരമായ അക്കൗണ്ടിലേക്ക് ഫണ്ട് ശേഖരിക്കുന്നതെന്നും ഫിറോസ് ചോദിക്കുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

നാലു നക്ഷത്ര പദവി ലഭിക്കുന്ന അമേരിക്കയിലെ ആദ്യ കറുത്തവർഗ്ഗക്കാരനായ മറീൻ-മൈക്കിൾ ഇ.ലൻഗ്ളി

വാഷിംഗ്ടൺ ഡി.സി.:  അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്തവർഗ്ഗക്കാരനായ ജനറൽ മൈക്കിൾ ഇ.ലാഗ്ലിക്ക് നാലു നക്ഷത്ര പദവി നൽകി. വാഷിംഗ്ടൺ ഡി.സി. മറീൻ ബാരക്കിൽ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ...

വിസ്മയങ്ങളുടെ മാസ്മര ലോകത്തുനിന്നും കാരുണ്യത്തിന്റെ ഇന്ദ്രജാലത്തിലേക്ക് (എം.പി. ഷീല)

(ലോകപ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനവിശേഷങ്ങളെക്കുറിച്ചും എം.പി. ഷീല എഴുതുന്നു. ) ആമുഖം ആവശ്യമില്ലാത്ത വ്യക്തിത്വം. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവുംകൊണ്ട് സ്വന്തം സ്വപ്നത്തത്തിനുമേല്‍ അടയിരുന്ന് വിജയം വിരിയിച്ച ഇന്ദ്രജാലക്കാരന്‍... ലക്ഷോപലക്ഷം പേരുടെ ചിന്തകള്‍ക്ക് വെളിച്ചവും ഊര്‍ജ്ജവും...

കാലാവധി നാളെ തീരുന്ന 11 ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ.

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ...

സിൽവർ ലൈനിന് ഉടൻ അംഗീകാരം നൽകണം; നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തോട് മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് വേണ്ടി നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിൽ വികസന കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഉടനടി അംഗീകാരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: