17.1 C
New York
Friday, January 21, 2022
Home Kerala മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത്.

മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത്.

മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന തെളിവ് പുറത്ത്.

നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്.

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തിൽ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പമ്പ അസോസിയേഷന് ഡോ. ഈപ്പൻ മാത്യു, ജോർജ് ഓലിക്കൽ, റെവ. ഫിലിപ്സ് മോടയിൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെ൯റ്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അലക്സ് തോമസിൻറ്റെ അധ്യക്ഷതയിൽ...

മനസ്സൊരു മാന്ത്രികച്ചെപ്പ് – (1) കുട്ടികളും മാനസികാരോഗ്യവും

കുട്ടികളും മാനസികാരോഗ്യവും "ബാല്യമൊരു തുറന്ന പുസ്തകമാണ്..അതിൽ നന്മയുള്ള അക്ഷരങ്ങൾ മാത്രം നിറയ്ക്കട്ടെ..തിന്മയുടെ താളുകൾ ദൂരെയെറിയട്ടെ..സമൂഹത്തിൽ നിറദീപങ്ങളാം മഹാകാവ്യങ്ങളായ് നിറയട്ടെ ഓരോ ബാല്യവും…" കുട്ടിക്കാലം കടന്നു പോകുന്നത് വളരെ ലോലമായ മാനസിക ഘട്ടങ്ങളിലൂടെയാണ്. ദുരനുഭവങ്ങൾ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ...

🦜 വൃത്തകലിക 🦜- ഭാഗം – 1

പ്രിയരേ ….!ഏവർക്കും മലയാളിമനസ്സിന്റെ വൃത്തകലികയിലേക്ക് സ്വാഗതം. ഞാൻ വിനോദ് പെരുവ.എന്നെ അദ്ധ്യാപകനായിട്ടൊന്നും കണക്കാക്കണ്ടാ..!!ഞാനും വൃത്തങ്ങളക്കുറിച്ച് പഠിക്കുന്നു.എനിക്കറിയാവുന്നത് ഇവിടെ പങ്കുവെക്കുന്നു.എന്നേക്കാളറിവ് കൂടുതലുള്ളവർ ഇവിടെയുണ്ടാകുമെന്ന ബോധ്യവും എനിക്കുണ്ട്.വൃത്തങ്ങളെക്കുറിച്ചുള്ള നേഴ്സറിക്ലാസ്സാണെന്നു കരുതുക.സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 😊🙏🏻 വൃത്തം എന്താണെന്നു പഠിക്കാൻ ഗുരു...

ലോക മാജിക്കിൽ ഇടം പിടിച്ച നിലമ്പൂരിലെ ജനങ്ങളുടെ അഹങ്കാരം കേരളത്തിന്റെ അഭിമാനം ‘ഗോപിനാഥ് മുതുകാട്’

നിലമ്പൂർ കവള മുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ, കവള മുക്കട്ടയോ, അത് ഏതാ സ്ഥലം കേൾക്കുന്നവർ ചോദിച്ചിരിക്കാം. എന്നാൽ ലോകമറിയുന്ന മഹാമാന്ത്രികൻ 'ഗോപിനാഥ് മുതുകാട്' എന്ന പേരിൽ കവളമുക്കട്ട, എന്ന കുഗ്രാമത്തിൽ...
WP2Social Auto Publish Powered By : XYZScripts.com
error: