17.1 C
New York
Tuesday, July 27, 2021
Home Kerala മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ്; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർമാർ പിടിയിൽ

മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ്; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർമാർ പിടിയിൽ

മധുര കാമരാജ് സർവകലാശാലയുടെ പേരിൽ തട്ടിപ്പ്; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറ്ക്ടർമാർ പിടിയിൽ

കോട്ടയം: വിദൂര പഠനം വഴി ഉന്നത ബിരുദം നേടാമെന്നു വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ (എയ്ഡ് ഇൻസ്റ്റിറ്റിയൂഷൻ) മാനേജിംങ് ഡയറക്ടർമാർ അറസ്റ്റിൽ. മാസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വെസ്റ്റ് പോലീസാണ് പിടികൂടിയത്. മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി വീട്ടിൽ അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. കോട്ടയം നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ ഡിസ്റ്റൻസ് എഡ്യുക്കേഷൻ എന്ന പേരിൽ സ്ഥാപനം നടത്തുകയായിരുന്നു പ്രതികൾ. തമിഴ്‌നാട്ടിലെ മധുര കാമരാജ് സർവകലാശാല അടക്കം വിവിധ സർവകലാശാലകളുടെ ഡിഗ്രി കോഴ്‌സുകൾ ഹ്രസ്വകാലയളവിൽ പാസാക്കി സർട്ടിഫിക്കറ്റുകൾ നൽകുമെന്നു പറഞ്ഞാണ് ഇവർ വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. ഇത്തരത്തിൽ ആകർഷിച്ച ശേഷം മധുര കാമരാജ് യൂണിവേഴ്‌സിറ്റിയുടെ മൂന്നു വർഷ ബിബിഎ സർട്ടിഫിക്കറ്റ് ആറുമാസം കൊണ്ടു നൽകാമെന്നു വിശ്വസിപ്പിച്ച് കൊല്ലം സ്വദേശിയായ യുവാവിൽ നിന്നും 33000 രൂപ ഫീസായി വാങ്ങിയ ശേഷം, ഇതേ സർവകലാശാലയിൽ രജിസ്റ്റർ ചെയ്ത മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് നമ്പർ വ്യാജമായി നൽകിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ വിദ്യാർത്ഥി അന്വേഷിച്ചപ്പോഴാണ് സർവകലാശാലയിൽ ഇയാളുടെ പേര് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നു കണ്ടെത്തിയത്. തുടർന്നു, വെസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയത്തോടെ പ്രതികൾ മുൻകൂർ ജാമ്യവുമായി കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ തള്ളിയ കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ ഇൻസ്റ്റിറ്റിയൂഷനു മധുര കാമരാജ് സർവകലാശാലയുടെ രജിസ്‌ട്രേഷൻ പോലുമില്ലെന്നു കണ്ടെത്തി. തുടർന്നു, പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം നേടുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്‌റ്റേഷനിലെത്തിയ പ്രതികളെ വെസ്റ്റ് എസ്.ഐ ടി.ആർ ശ്രീജിത്ത്, എസ്.ഐ കുര്യൻ മാത്യു, സീനിയർ സിവിൽ പോലീസ് ഓഫിസർ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംസ്ഥാനത്തെമ്പാടും ശാഖകളുള്ള തട്ടിപ്പ് സ്ഥാപനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പലർക്കും ലഭിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഈ സ്ഥാപനത്തിൽ പഠിച്ചവർ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കു വിധേയമാക്കണമെന്നും പോലീസ് അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാരെ പോലീസ് മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

*റിട്ടയേഡ് ഡെപ്യൂട്ടിതഹസിൽദാർ ഭദ്രനെ പോലീസ് വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.* ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന ഗം പി.എം.ബീനാകുമാരി...

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും

കൊവിഡ് കുറയുന്നില്ല, കേരളവും മഹാരാഷ്ട്രയുമായും കേന്ദ്രം ചർച്ച നടത്തും കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ...

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്

ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ് ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ...

പന്തുകളി മത്സരത്തിൽ വെടിവെയ്പ്പ്, മൂന്നുപേർ കൊല്ലപ്പെട്ടു.

ഡാളസ്: ഹ്യൂസ്റ്റനിൽ മത്യാസ് അൽമേഡ സോക്കർ ട്രെയിനിങ് ക്യാമ്പിൽ ജൂലൈയ് 25ന് ഉണ്ടായ വെടിവെയ്പ്പിൽ ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു എന്ന് ഹാരിസ് കൗണ്ടി ഷെറിഫിസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. ...
WP2Social Auto Publish Powered By : XYZScripts.com