17.1 C
New York
Saturday, July 31, 2021
Home Kerala മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടി ക്കൊന്നു

മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടി ക്കൊന്നു

കോട്ടയം തിരുവാതിക്കലിന് സമീപം പതിനാറിൽ ചിറയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന് എന്ന് റിപ്പോർട്ടുകൾ. 72 വയസുള്ള കാർത്തിക ഭവനിൽ സുജാതയാണ് 52 കാരനായ മകൻ ബിജുവിൻ്റെ ആക്രമണത്തിൽ മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രതി മാതാപിതാക്കളുമായി തർക്ക ത്തിലേർപ്പെടുകയും പിന്നീട് വെട്ടുകത്തി ഉപയോഗിച്ച് മാതാപിതാക്കളെ വെട്ടുകയുമായിരുന്നു. മകന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച അച്ഛനെ മകൻ ചുറ്റിക കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് കണ്ട് എത്തിയ അയൽവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. മകന്റെ ആക്രമണത്തിൽ പിതാവ് തമ്പി(74) നാണ് പരിക്കേറ്റു. വെട്ടുകത്തി കൊണ്ട് പരിക്കേറ്റ സുജാതയെയും തമ്പിയേയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി എങ്കിലും യാത്രക്കിടെ സുജാത മരിച്ചു.. സുജാതയുടെ മൃതദേഹത്തിൽ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയിൽ നീരുമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ പ്രതിയായ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്.ഐ റ്റി. ശ്രീജിത്ത്, സി.ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യയുടെ വിമാനം തി​രി​ച്ചി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്. പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം...

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...
WP2Social Auto Publish Powered By : XYZScripts.com