17.1 C
New York
Thursday, December 8, 2022
Home Kerala മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി.

മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി.

Bootstrap Example

വൈക്കം: മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടി കൊലപ്പെടുത്തി. ഉദയനാപുരം വൈക്ക പ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

രവിൻ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി സഹോദരൻ വിപിൻ അയൽവാസിയായ വീട്ടമ്മയെ അറിയിച്ചതോടെയിരുന്നു സംഭവം പുറത്തറിഞ്ഞത്. വീട്ടമ്മ നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റുകിടക്കുന്നത് കണ്ടു. തുടർന്ന് ഇവർ വിവരമറിയിച്ചതിനേത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി രവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.

കെട്ടിട നിർമാണതൊഴിലാളികളായ രവിനും അനുജൻ വിപിനും ഒരുമിച്ചാണ് താമസം. മദ്യപിച്ച് കലഹിക്കുന്നത് പതിവായതിനാൽ ഇരുവരുടെയും ഭാര്യമാർ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെ കലഹം ഇവരുടെ അച്ഛൻ മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. അമ്മ കടുത്തുരുത്തിയിലെ ഒരു വീട്ടിൽ ജോലിചെയ്താണ് കഴിയുന്നത്.

ഇരുവരും തമ്മിൽ വഴക്ക് പതിവായതിനാൽ നാട്ടുകാരും ശ്രദ്ധിക്കാറില്ല. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ,വൈക്കം ഡി.വൈ.എസ്.പി എ.ജെ.തോമസ് എന്നിവർ സ്ഥലത്തെത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

അന്നമ്മ തോമസ് (83 ) ഫിലാഡൽഫിയായിൽ നിര്യാതയായി

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15...

സിമിയോയുടെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 10 ന് ശനിയാഴ്ച ഫിലാഡൽഫിയായിൽ

ഫിലാഡെൽഫിയ: ഫിലാഡെൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ "സിമിയോ"യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ മാസം 10 ന് ശനിയാഴ്ച രാവിലെ പത്തു മണി മുതൽ ഫിലാഡെൽഫിയ വെൽഷ് റോഡിലുള്ള സീറോമലബാർ...

സൂര്യ കൊലക്കേസ്; പ്രതി ഷിജു തുടര്‍വിചാരണയ്ക്കിടെ ആത്മഹത്യ ചെയ്തു.

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു (33) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ...

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ.

പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നിലമ്പൂർ അമരമ്പലം കുറ്റമ്പാറ പറകുണ്ടിൽ വീട്ടിൽ അജ്മൽ മുഹമ്മദ് കുട്ടി (22) പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഈമാസം രണ്ടിനായിരുന്നു സംഭവം. ജോലികഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: