എറണാകുളത്ത് സുഹൃത്തിന്റെ അടിയേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
പശ്ചിമ ബംഗാൾ സ്വദേശി വിശ്വജിത് മിശ്രയാണ് മരിച്ചത്. എറണാകുളം അമ്പലമേടിനടുത്ത് പിണർമുണ്ടയിലാണ് സംഭവം.
പ്രതിയായ ഉത്പാൽ ബാലയെ അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.