17.1 C
New York
Saturday, July 31, 2021
Home Kerala മദ്യത്തിന്‍റെ പുതുക്കിയ വില മുതൽ നിലവിൽ വന്നു

മദ്യത്തിന്‍റെ പുതുക്കിയ വില മുതൽ നിലവിൽ വന്നു

സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. വിതരണക്കാര്‍ ബെവ്കോയ്ക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ ഏഴു ശതമാനമാണ് വർധന. ഏറ്റവും വില കുറഞ്ഞതും വന്‍ വില്‍പനയുമുള്ള ജവാന്‍ റം ഫുള്‍ ബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവര്‍ധനയുണ്ട്. വിഎസ്ഒപി ബ്രാന്‍ഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയര്‍ത്തിയപ്പോള്‍ 950 രൂപയുടെ ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി 1020 രൂപ നല്‍കണം. ഒന്നര ലിറ്ററിന്‍റേയും രണ്ടേകാല്‍ ലിറ്ററിന്‍റേയും ബ്രാന്‍ഡി ഉടന്‍ വില്‍പനക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാല്‍ ലിറ്ററിന് 2570 രൂപയുമാണ് വില. മദ്യത്തിന് 40 രൂപ വില കൂടുമ്പോള്‍ സര്‍ക്കാരിന് 35 രൂപയും ബെവ്കോയ്ക്ക് ഒരു രൂപയും കമ്പനിക്ക് നാല് രൂപയുമാണ് കിട്ടുന്നത്. വില വർധനയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് വര്‍ഷം 1000 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com