ചാവക്കാട് ബ്ലാങ്ങാട് മത്സ്യ മാർക്കറ്റിൽ മീൻ കച്ചവടക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു.
മീൻ കച്ചവടക്കാരനായ ഒരുമനയൂർ സ്വദേശി ഗോപിയാണ് മരിച്ചത്
മത്സ്യം വാങ്ങാൻ വന്ന ഗോപി മാർക്കറ്റിനു സമീപം വെച്ച് മറ്റൊരു മത്സ്യ വിൽപ്പനക്കാരനുമായി വാക്കേറ്റമുണ്ടാവുകയും
പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു.
ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.