മത്സ്യത്തൊഴിലാളികളുമായി സംവാദിക്കാൻ ഈ മാസം 24-ാം തീയതി രാഹുല്‍ ഗാന്ധി കൊല്ലത്ത് എത്തും
ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അഴിമതി മത്സ്യത്തൊഴിലാളികളിലേക്ക് എത്തിക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി മന്ത്രി ജി. മേഴ്സിക്കുട്ടിയമ്മ കരാർ ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ മത്സ്യത്തൊഴിലാളികളുമായി സംവാദിക്കുന്നത്.