17.1 C
New York
Wednesday, November 30, 2022
Home Kerala മത്സരിക്കാൻ പോകാമെങ്കിൽ ഇബ്രാഹിം കുഞ്ഞിന് ജയിലിലും പോകാമെന്ന് കോടതി

മത്സരിക്കാൻ പോകാമെങ്കിൽ ഇബ്രാഹിം കുഞ്ഞിന് ജയിലിലും പോകാമെന്ന് കോടതി

Bootstrap Example

പാലാരി വട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ വിമർശനം സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കണമെന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അപേക്ഷയിലാണ് കോടതിയുടെ ഈ മുന്നറിയിപ്പ്. മത്സരിക്കാൻ പോകാൻ ആരോഗ്യമുണ്ടെങ്കിൽ ജയിലുലും പോകാൻ തയാറാകണമെന്ന് കോടതി പറഞ്ഞു .അതേസമയം ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് – ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടു

മുസ്ലിം എജ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്‌പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. മത്സരിക്കുന്നത് ജയിലിൽ പോയിട്ടുമാകാമെന്നായിരുന്നു ഹൈക്കോടതിയുടെ വിമ‌ർശനം.
നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി വിമർശിച്ചു.

അതേസമയം, ജയിലിൽ പോയാൽ ജീവനോടെ തിരിച്ചു വരാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയിൽ പറഞ്ഞു. വിദഗ്ദ്ധ ഡോക്‌ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാർ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ സമയം വേണമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

കേസ് വെളളിയാഴ്‌ച വീണ്ടും പരിഗണിക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം: മലയാളി ജവാന് വീരമൃത്യു.

സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ മലയാളി ജവാൻ കൊല്ലപ്പെട്ടു. റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ധോണി സ്വദേശിയാണ്. സുക്മ ജില്ലയിൽ ഇന്നലെയുണ്ടായ...

‘റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്’; ‘വാഴ്ത്തി’ ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം.

ടി20 ലോകകപ്പിലും പിന്നാലെ നടന്ന ന്യസിലന്‍ഡ് പരമ്പരയിലും സമ്പൂര്‍ണ പരാജയമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ന്യൂസിലന്‍ഡിനെതിരെയുള്ള അവസാന ഏകദിനത്തില്‍ 16 പന്തില്‍ 10 റണ്‍സ് മാത്രമാണ് താരം നേടിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: