17.1 C
New York
Saturday, November 26, 2022
Home Kerala മണ്ഡലങ്ങൾ വച്ചു മാറിയേക്കും. പുതുമുഖങ്ങൾക്കും അവസരം നൽകും: മുസ്ലീം ലീഗ്

മണ്ഡലങ്ങൾ വച്ചു മാറിയേക്കും. പുതുമുഖങ്ങൾക്കും അവസരം നൽകും: മുസ്ലീം ലീഗ്

Bootstrap Example

അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 27, 28 തീയതികളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് പിന്നാലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്്ലീംലീഗും സീറ്റ്, സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കുന്നു. 2 ദിവസംകൊണ്ടു തന്നെ പാര്‍ട്ടികള്‍ക്ക് വിട്ടു നല്‍കുന്ന സീറ്റുകള്‍ അടക്കം പ്രധാന വിഷയങ്ങളിലെല്ലാം ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം.

ഘടകകക്ഷികളുമായുളള ചര്‍ച്ചകള്‍ ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോവാതെ അതിവേഗം ധാരണയിലാവുന്നതിന് പിന്നാലെ പാര്‍ട്ടിക്കുളളിലെ ചര്‍ച്ചകള്‍ ആരംഭിക്കാനുളള ഒരുക്കത്തിലാണ് മുസ്്ലീം ലീഗ്. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും മുല്ലപ്പളളി രാമചന്ദ്രനും ഒപ്പം ആശോക് ഗെലോട്ടും താരിഖ് അന്‍വറും കെ.സി. വേണുഗോപാലുമടക്കമുളള എ.ഐ.സി.സി പ്രതിനിധികളുടെ സാന്നിധ്യമുളളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. വിജയസാധ്യത നോക്കിയും സമവായങ്ങളുടെ ഭാഗമായും ചില മണ്ഡലങ്ങള്‍ തമ്മില്‍ വച്ചു മാറുന്നതും ആലോചനയിലുണ്ട്. മുന്നണി സ്ഥാനാര്‍ഥിയുടെ വിജയമെന്ന പൊതുവികാരത്തില്‍ ഊന്നിയാവും ചര്‍ച്ചകളെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നു. 

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമൊപ്പം നിയമസഭയില്‍ അനുഭസമ്പത്തുളള മുതിര്‍ന്നവരെ കൂടി ഉള്‍പ്പെടുത്തിയുളള സ്ഥാനാര്‍ഥി പട്ടികയാണ് ലീഗ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നേതാക്കളുമായുളള കൂടിക്കാഴ്ചക്ക് പിന്നാലെയുളള ദിവസങ്ങളില്‍ മുസ്്ലീംലീഗ് സീറ്റ്, സ്ഥാനാര്‍ഥി നിര്‍ണയമടക്കമുളള ചര്‍ച്ചകളിലേക്ക് കടക്കും.

Facebook Comments

COMMENTS

- Advertisment -

Most Popular

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: