മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കങ്ങളും ചർച്ചകളും അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി.
സീറ്റ് കിട്ടാത്തതിന്റെ പേരിൽ മനസ്സിൽ മുറിവുകൾ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നു.
എന്നാൽ ഇത്തരം ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് പറഞ്ഞുകഴിഞ്ഞാൽ അവിടം കൊണ്ട് അത്തരം പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ അവർ തയ്യാറാവണം.
ഇനിയുള്ള ചർച്ചകൾ മുഴുവനും യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എകെ ആന്റണി.