മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്ന് ആഗസ്തി
ചാനൽ സർവേകൾ പെയ്ഡ് സർവേകളാണെന്നും ഇതിൽ വിശ്വാസമില്ലെന്നും ഉടുമ്പൻചോലയിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ.ഇ.എം.ആഗസ്തി.
ഉടുമ്പൻചോലയിൽ എം.എം.മണി ജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്നും ആഗസ്തി പറഞ്ഞു. മറിച്ചായാൽ ചാനൽ മേധാവി തല മുണ്ഡനം ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ നരേന്ദ്രമോദി ചാനലുകളെ വിലയ്ക്കെടുത്തപോലെയാണ് ഇപ്പോൾ കേരളത്തിലെന്നും ആഗസ്തി ആരോപിച്ചു.