മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി.
മൂങ്ങാനിയിലെ തടയണയക്ക് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്
കങ്ങഴ സ്വദേശി പ്രകാശ് തിങ്കളാഴ്ച്ച രാവിലെയാണ് മണിമലയാറ്റിൽ ചാടിയത്
ആത്മഹത്യക്ക് കാരണം എന്തെന്ന് സൂചനകളില്ല. രണ്ടു ദിവസങ്ങളായി fire force ഉം ദുരന്ത നിവാരണ സേനയും ചേർന്ന് ആറ്റിൻ പരിശോധന നടത്തി വരുകയായിരുന്നു ബുധനാഴ്ച്ച രാവിലെ 6:30 ന് തടയണയ്ക്ക് സമീപം മൃതദേഹം പൊങ്ങുകയായിരുന്നു. തടയണകൾക്ക് സമീപത്ത് ഇന്നലെ രാത്രിമുതൽ ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും കാവൽ ഏർപ്പെടുത്തിയിരുന്നു.