മട്ടന്നൂർ മണ്ണൂരിൽ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർഥിനി മുങ്ങി മരിച്ചു. കണ്ണൂർ പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ-രമണി ദമ്പതികളുടെ മകൾ അമൃത ബാലകൃഷ്ണ (25) നാണ് മരിച്ചത്. അമൃത രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ കരയ്ക്കുകയറ്റി. രാവിലെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. വസ്ത്രം അലക്കാനായി അയൽവാസികൾക്കൊപ്പം എത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒന്പതു വയസുകാരി വെള്ളത്തിൽ വീണതിനെ തുടർന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമൃത മുങ്ങിത്താഴുകയായിരുന്നു.
Facebook Comments