17.1 C
New York
Wednesday, November 30, 2022
Home Kerala മകൻ തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ അച്ഛൻ തൂങ്ങിമരിച്ചു.

മകൻ തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ അച്ഛൻ തൂങ്ങിമരിച്ചു.

Bootstrap Example

മകൻ തൂങ്ങി മരിച്ചതറിഞ്ഞ് മനോവിഷമത്തിൽ അച്ഛൻ അതേമരത്തിൽ തൂങ്ങിമരിച്ചു.

തൃശൂർ ഇയ്യാൽ ആദൂർ റോഡിൽ ജാഫർ ക്ലബ്ബിന് സമീപം കിഴക്കൂട്ട് രാമു എന്ന ദാമോധരൻ (53), മകൻ ശരത് (27) എന്നിവരാണ് മരിച്ചത്.
ടിപ്പർ ഡ്രൈവർ ആയിരുന്നു ശരത്. ഇന്നലെ രാത്രി വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്ന് അനുജൻ സജിത്ത് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള വയലിനോട് ചേർന്നുള്ള മരത്തിൽ ശരത് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടനെ സമീപത്തുള്ള വീട്ടിൽ ഓടിയെത്തി അച്ഛനെ വിവരമറിയിക്കുകയും രണ്ടുപേരും ചേർന്ന് ശരത്തിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്തു. താഴെയിറക്കുന്നതിനായി മരത്തിൽ കയറിയ ദാമോദരൻ പെട്ടെന്ന് ഉടുത്തിരുന്ന മുണ്ട് മരത്തിൽ കെട്ടി കഴുത്തിൽ കുരുക്കി താഴേക്ക് ചാടുകയായിരുന്നു. ഉടനടി ദാമോധരനും മരിച്ചു. ഒന്നും
ചെയ്യാനാവാതെ രണ്ട് മരണം കണ്ട നടുക്കത്തിൽ ആയിരുന്നു ദാമോദരൻ്റെ രണ്ടാമത്തെ മകൻ സജിത്ത്. വിവരമറിഞ്ഞ് ആളുകൾ സ്ഥലത്തെത്തി പോലീസിനെ വിവരമറിയിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ്. നടപടികൾ ആരംഭിച്ചത്. മൂതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. നാട്ടിൽ കൂലിപ്പണിക്കാരനാണ് ദാമോദരൻ. കൊവിഡിൽ തൊഴിൽ നഷ്ടപെട്ടതോടെ കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു ശരത്.
അമ്മ സജിനി. 

Facebook Comments

COMMENTS

- Advertisment -

Most Popular

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ.

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്. കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു...

അർജന്റീനക്ക് ജീവന്മരണ പോരാട്ടം: തോറ്റാൽ മടങ്ങാം,നേരിടാനൊരങ്ങി പോളണ്ട്‌.

ദോഹ: ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. ഇന്ന് തോറ്റാല്‍ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകും. സമനിലയായാല്‍ ഗ്രൂപ്പിലെ രണ്ടാം മത്സരഫലത്തെ ആശ്രയിക്കണം. ഇന്ത്യന്‍ സമയം രാത്രി...

മൂന്നാം ഏകദിനത്തിലും സഞ്ജു ഇല്ല; ഇന്ത്യ ബാറ്റ് ചെയ്യുന്നു.

ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ...

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാം; ബിരുദമോ പിജിയോ ഉള്ളവർക്ക് അവസരം; ഏപ്രിൽ ബാച്ച് ഡിസംബറില്‍.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. Applications are invited for selection to the 2022 December – 2023...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: