തിരുവനന്തപുരം കല്ലമ്പലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.
മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര(24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.45ന് വീട്ടിലെ കുളിമുറിയിലാണ് യുവതിയെ കണ്ടെത്തിയത്.
ഒന്നര മാസം മുൻപായിരുന്നു ആതിരയുടെ വിവാഹം. രാവിലെ എട്ടിന് ആതിരയുടെ ഭർത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയിൽ പോയിരുന്നു. വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാൻ എത്തിയെങ്കിലും വീട്ടിൽ ആരെയും കണ്ടില്ല. ശരത് എത്തിയ ശേഷം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.