ഭൂമി പതിച്ച് പട്ടയം നൽകുന്നതിന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ പീരുമേട് :ഭൂമി പതിപ്പ് സെപഷ്യൽ തഹസിൽദാർ എരുമേലി ആലപ്ര തടത്തേൽ വീട്ടിൽ യൂസഫ് റാവുത്തറി ( യൂസ് റാവുത്തർ – 55 ) നെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് . ഉപ്പുതറ സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലത്തിന് പട്ടയം നൽകുന്നതിന് പീരുമേട് ഭൂപതിവ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു . ഈ സ്ഥലം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചിരുന്നു . തുടർന്ന് , ഇവർ കൈക്കൂലി ആവശ്യപ്പെട്ടു . സെന്ററിന് ഒരു ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ് എന്നും , 50000 രൂപയെങ്കിലും കൈക്കൂലിയായി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു