17.1 C
New York
Friday, September 17, 2021
Home Kerala ഭീകരാക്രമണ നീക്കം തകര്‍ത്തു; ആറു പേര്‍ ഡല്‍ഹിയില്‍ പിടിയില്‍, രണ്ടുപേര്‍ പാകിസ്‌താനില്‍ പരിശീലനം ലഭിച്ചവര്‍

ഭീകരാക്രമണ നീക്കം തകര്‍ത്തു; ആറു പേര്‍ ഡല്‍ഹിയില്‍ പിടിയില്‍, രണ്ടുപേര്‍ പാകിസ്‌താനില്‍ പരിശീലനം ലഭിച്ചവര്‍

ന്യൂഡല്‍ഹി: വിവിധ സംസ്‌ഥാനങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ട ഭീകരസംഘം ഡല്‍ഹി പോലീസിന്റെ പിടിയില്‍. പാകിസ്‌താനില്‍ പരിശീലനം കിട്ടിയ രണ്ടുപേരടക്കം ആറു പേര്‍ അറസ്‌റ്റില്‍. ഒരു കിലോഗ്രാം ആര്‍.ഡി.എക്‌സ്‌. ഉള്‍പ്പെടെ സ്‌ഫോടകശേഖരം പിടിച്ചെടുത്തു.

രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കി വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഡല്‍ഹി, രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളില്‍ ഒരേസമയം നടത്തിയ തെരച്ചിലിലാണു ഭീകരര്‍ വലയിലായത്‌.

ഡല്‍ഹി സ്വദേശി മുഹമ്മദ്‌ ഒസാമ (22), ലഖ്‌നൗവില്‍നിന്നുള്ള മുഹമ്മദ്‌ അമീര്‍ ജാവേദ്‌ (31), മുംബൈ സ്വദേശി ജാന്‍ മുഹമ്മദ്‌ ഷെയ്‌ഖ്‌ (47), റായ്‌ബറേലിയില്‍നിന്നുള്ള മൂല്‍ചന്ദ്‌ (47), പ്രയാഗ്‌രാജ്‌ സ്വദേശി സീഷാന്‍ ക്വാമര്‍ (28), ബറെയ്‌ച്ച്‌ സ്വദേശി മുഹമ്മദ്‌ അബൂബക്കര്‍ (23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഉഗ്രസ്‌ഫോടനശേഷിയുള്ള ആര്‍.ഡി.എക്‌സിനു പുറമേ രണ്ടുവീതം ഗ്രനേഡും ഐ.ഇ.ഡികളും ഒരു ഇറ്റാലിയന്‍ നിര്‍മിത പിസ്‌റ്റളും ഇവരില്‍നിന്നു പിടിച്ചെടുത്തു.

മസ്‌കത്ത്‌ വഴി ബോട്ടില്‍ പാകിസ്‌താനിലെത്തിയ ഒസാമയ്‌ക്കും ക്വാമറിനും സിന്ധ്‌ പ്രവിശ്യയിലെ ഒരു ഫാംഹൗസില്‍ 15 ദിവസത്തെ ആയുധപരിശീലനം ലഭിച്ചതായി ചോദ്യംചെയ്യലില്‍ വ്യക്‌തമായി. ഷെയ്‌ഖ്‌, മൂല്‍ചന്ദ്‌ എന്നിവര്‍ക്ക്‌ പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.

രണ്ടുസംഘങ്ങളായി പിരിഞ്ഞായിരുന്നു പ്രവര്‍ത്തനം. ആയുധക്കടത്ത്‌, ഹവാലാ ഇടപാടിലൂടെ ഫണ്ട്‌ കണ്ടെത്തല്‍ എന്നീ ദൗത്യങ്ങളാണ്‌ ഇവരില്‍ നിക്ഷിപ്‌തമായിരുന്നത്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ്‌ ഇബ്രാഹിമായിരുന്നു ഒരു സംഘത്തിന്‌ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നു വിവരമുണ്ട്‌. ലക്ഷ്യസ്‌ഥാനങ്ങള്‍ കണ്ടെത്തി ഐ.ഇ.ഡികള്‍ സ്‌ഥാപിക്കലായിരുന്നു ഒസാമയും ക്വാമറും ഉള്‍പ്പെട്ട സംഘത്തിന്റെ ദൗത്യം. നവരാത്രി, രാംലീല ആഘോഷവേളകളില്‍ ഡല്‍ഹിയിലും മുംബൈയിലും ഇവര്‍ ആക്രമണത്തിനു പദ്ധതിയിട്ടതായാണു വിവരം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഉത്തര്‍പ്രദേശും ലക്ഷ്യമിട്ടിരുന്നതായി ഡല്‍ഹി പോലീസ്‌ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com