17.1 C
New York
Saturday, January 22, 2022
Home Kerala ഭീകരവാദ ബന്ധം അന്വേഷിക്കും.

ഭീകരവാദ ബന്ധം അന്വേഷിക്കും.

ഭീകരവാദ ബന്ധം അന്വേഷിക്കും.

പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായി പരിശോധന നടത്തും.

കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും.

ഈ പ്രദേശങ്ങളിൽ ഭീകരവാദബന്ധമുള്ള ആൾക്കാർ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ചാണ്‌ കേരള പോലീസിനെ അറിയിച്ചത്.

രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയത്തി പരിശോധന നടത്തിയിരുന്നു.

ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉഗ്ര സ്ഫോടന ശേഷിയുള്ള ജലാസ്റ്റിൻ സ്റ്റിക്ക്, ഡിറ്റണേറ്ററുകൾ, ബാറ്ററി അടക്കമുള്ളവ ഇവിടെ നിന്നും കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പ്രദേശത്ത് സംയുക്തമായി പരിശോധന നടത്താനുള്ള തീരുമാനം.

കേന്ദ്ര അന്വേഷണ ഏജൻസികളും കേരള പോലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: