17.1 C
New York
Tuesday, May 17, 2022
Home Kerala ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി.

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി.

ഭാ​​ര്യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം ഭ​​ർ​​ത്താ​​വ് ജീ​​വ​​നൊ​​ടു​​ക്കി. അ​​യ​​ർ​​ക്കു​​ന്നം അ​​മ​​യ​​ന്നൂ​​ർ പ​​തി​​ക്ക​​ൽ സു​​ധീ​​ഷ് (40) ആണ് ഭാ​​ര്യ ടി​​ന്‍റു (34) വി നെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

വീ​​ട്ടി​​നു​​ള്ളി​​ൽ ഭാ​​ര്യ​​യെ തു​​ണി​​യി​​ൽ പൊ​​തി​​ഞ്ഞ നി​​ല​​യി​​ൽ ക​​ട്ടി​​ലി​​ന​​ടി​​യി​​ലും ഭ​​ർ​​ത്താ​​വി​​നെ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ലു​​മാ​​ണു ക​​ണ്ടെ​​ത്തി​​ത്. സം​​ശ​​യരോ​​ഗ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​തെ​​ന്നാ​​ണ് പോ​​ലീ​​സി​​നു ല​​ഭി​​ച്ച സൂ​​ച​​ന.

ആ​​ത്മ​​ഹ​​ത്യ​​ാക്കു​​റി​​പ്പി​​ൽ അ​​ട​​ക്കം ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള സൂ​​ച​​ന​​ക​​ളു​​ണ്ടെ​​ന്നാ​​ണു വി​​വ​​രം. ഒ​​ന്ന​​ര മാ​​സം മു​​ന്പ് വി​​ദേ​​ശ​​ത്തു​​നി​​ന്നും നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​ണ് സു​​ധീ​​ഷ്. ടി​​ന്‍റു അ​​യ​​ർ​​ക്കു​​ന്ന​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രിയിൽ ന​​ഴ്സ് ആ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. 15നു ​​വി​​ദേ​​ശ​​ത്തേക്കു ജോ​​ലി​​ക്കു പോ​​കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​രു​​വ​​രു​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം മു​​ത​​ൽ സു​​ധീ​​ഷി​​ന്‍റെ ഫോ​​ണ്‍ സ്വി​​ച്ച് ഓ​​ഫാ​​യ​​തി​​നെ ത്തുട​​ർ​​ന്ന് ഇ​​ന്ന​​ലെ ബ​​ന്ധു​​ക്ക​​ൾ തി​​ര​​ക്കി വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഇ​​രു​​വ​​രെ​​യും മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ണ്ടാ​​യ വ​​ഴ​​ക്കി​​നെത്തു​​ട​​ർ​​ന്ന് ഷാ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ടി​​ന്‍റു​​വി​​ന്‍റെ ക​​ഴു​​ത്തി​​ൽ മു​​റു​​ക്കി​​യ​​ശേ​​ഷം, കി​​ട​​ക്ക മു​​ഖ​​ത്ത് അ​​മ​​ർ​​ത്തി ശ്വാ​​സം മു​​ട്ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​കാ​​മെ​​ന്നു ക​​രു​​തു​​ന്നു.

ടി​​ന്‍റു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം വ​​സ്ത്ര​​ത്തി​​ലും ബെ​​ഡ്ഷീ​​റ്റി​​ലും അ​​ട​​ക്കം പൊ​​തി​​ഞ്ഞ നി​​ല​​യി​​ലാണ് ക​​ണ്ടെ​​ത്തിയത്. കൈ ​​ഞ​​ര​​ന്പു​​ക​​ൾ മു​​റി​​ച്ച​​ശേ​​ഷം സു​​ധീ​​ഷ് കെ​​ട്ടി​​ത്തൂ​​ങ്ങി മ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം. മ​​ണ​​ർ​​കാ​​ട് വെ​​ള്ളി​​മ​​ഠ​​ത്തി​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ് ടി​​ന്‍റു. സം​​സ്കാ​​രം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: