നാളത്തെ ഭാരത് ബന്ദ് കേരളത്ത ബാധിക്കില്ല
തിരുവനന്തപുരം മാർച്ച്: 25:കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദ് കേരളത്തെ ബാധിക്കാൻ സാധ്യതയില്ല .
നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണു കേരളത്തെ ഒഴിവാക്കുന്നത് .
സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ ഭാരത് ബന്ദ് ഇവി ടെ നടത്തില്ലെന്നു കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കെ.കെ.രാഗേഷ് എംപി പറഞ്ഞു .
കേന്ദ്രത്തിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ നാളെ വൈകുന്നേരം ബുത്തു കേന്ദ്രങ്ങ ളിൽ പ്രതിഷേധ പ്രകടനം നടത്തും .
തിരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു .