തിരുവനന്തപുരം: വെള്ളിയാഴ്ച്ച ദേശീയ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ കേരളത്തിലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷന് ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വർധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഓൾ ഇന്ത്യ ട്രാൻസ്പോട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകൾ ഉപരോധിച്ചുള്ള സമരപരിപാടികളായിരിക്കും നാളെയുണ്ടാകുകയെന്ന് സമരത്തിൽ ഏർപ്പെട്ട സംഘടനകൾ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ 1500 സ്ഥലങ്ങളിൽ ധർണകൾ നടക്കും. 40 ലക്ഷം സ്ഥലങ്ങളിൽ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകൾ അവകാശപ്പെട്ടു.