17.1 C
New York
Thursday, June 30, 2022
Home Kerala ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരുടെ മകള്‍ സുമി മോളാണ് (30) ഭര്‍ത്തൃവീട്ടില്‍ തൂങ്ങി മരിച്ചത്.

ഭര്‍ത്താവ് പോത്താനിക്കാട് വെട്ടിത്തറ പാലക്കുന്നേല്‍ ഫൈസല്‍, മാതാവ് ഫാത്തിമ എന്നിവരെ പ്രതി ചേര്‍ത്താണ് പോത്താനിക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവർക്ക് ഏഴും നാലും രണ്ടും വയസുള്ള കുട്ടികളുണ്ട്.

ഫാത്തിമയുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ 4 വര്‍ഷത്തോളം മകള്‍ വീട്ടിലായിരുന്നു. ഫൈസലിന്റെ പിതാവ് മരണപ്പെട്ട ശേഷമാണ് ഭര്‍ത്തൃഗ്രഹത്തിലേയ്ക്ക് തിരിച്ചുപോയത്. ഇതിന് ശേഷവും മകളെ ഫൈസലും മാതാവും പലതരത്തിലും ബുദ്ധിമുട്ടിച്ചെന്നും ഇതെത്തുടര്‍ന്നുള്ള വിഷമത്തിലാണ് മകള്‍ ആത്മഹത്യ ചെയ്തെന്നും സുമിയുടെ പിതാവ് അലിയാര്‍ പറയുന്നു.

അലിയാരിന്റെ മൊഴിപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ നടപടികള്‍ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികള്‍ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു കുളിക്കാനെന്നും പറഞ്ഞ് മുറയില്‍ക്കയറി കതകടച്ച ശേഷം സുമിമോള്‍ ജീവനൊടുക്കിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഉമ്മ മുറിയില്‍ നിന്നും പുറത്തുവരാത്തതിനെത്തുടര്‍ന്ന് മൂത്തകുട്ടി കതകില്‍ മുട്ടുകയും ഉച്ചത്തില്‍ വിളിക്കുകയും ചെയ്തിരുന്നു. പ്രതികരണം ഇല്ലാതായതോടെ കുട്ടി അയല്‍വീട്ടിലെത്തി വിവരം പറയുകയും അവര്‍ ഫൈസലിനെ വിവരം അറിയിക്കുകയും ചെയ്തു.

ഇതുപ്രകാരം സമീപത്ത് ജോലി ചെയ്തിരുന്ന ഫൈസല്‍ ഉടന്‍ വീട്ടിലെത്തി കതക് ചവിട്ടിത്തുറക്കുകയും കഴുത്തില്‍ കയര്‍ കുരുക്കി തൂങ്ങിയ നിലയില്‍ സുമിയെ കണ്ടെത്തുകയുമായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ദിവസം ഉച്ചക്ക് ജോലി സ്ഥലത്തുനിന്നും ഫൈസല്‍ ചോറുണ്ണാന്‍ വീട്ടില്‍ എത്തിയപ്പോള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും സുമിയുടെ കൈയിലിരുന്ന ഫോണ്‍ വാങ്ങി തറയില്‍ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു. ഇത് സുമിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഫോണ്‍ നന്നാക്കിത്തരാമെന്നും മറ്റും പറഞ്ഞ് സുമിയെ ആശ്വസിപ്പിച്ച ശേഷമാണ് ഫൈസല്‍ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു സുമി ജീവനൊടുക്കിയത്. സൗണ്ട് സിസ്റ്റം ഓപ്പേറേറ്ററാണ് ഫൈസല്‍.

ഭര്‍തൃമാതാവുമായുള്ള ആസ്വാരസ്യത്തിന് പുറമെ ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള അവഗണനയും ശകാരവും മകളെ മാനസീകമായി തകര്‍ത്തെന്നും ഇതുമൂലമുള്ള വിഷമം താങ്ങാനാവാതെയാണ് മകള്‍ കടുംകൈയ്ക്ക് മുതിര്‍ന്നതെന്നുമാണ് പിതാവ് അലിയാരുടെ ആരോപണം. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം യുവതിയുടെ നാടായ മേതലയില്‍ ഖബറടക്കി. മക്കള്‍: ഷഹബല്‍, ഫഹദ്, സുഫിയാന്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: