17.1 C
New York
Saturday, September 18, 2021
Home Kerala ഭരണഘടനാ വിരുദ്ധ ഫാസിസ്റ്റ് പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കണം-മന്ത്രി വി.എന്‍. വാസവന്‍

ഭരണഘടനാ വിരുദ്ധ ഫാസിസ്റ്റ് പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കണം-മന്ത്രി വി.എന്‍. വാസവന്‍

കോവിഡ് പ്രതിരോധം ഉറപ്പാക്കി സ്വാതന്ത്ര്യദിനാഘോഷം

ഭരണഘടനാ വിരുദ്ധ ഫാസിസ്റ്റ് പ്രവണതകളെ ചെറുത്ത് തോല്‍പ്പിക്കണം-മന്ത്രി വി.എന്‍. വാസവന്‍

ഇന്ത്യന്‍ ഭരണണഘടനയ്ക്ക് വിരുദ്ധമായ ഫാസിസ്റ്റ് പ്രണതകളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സഹകരണ -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദേശിച്ചു. രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികള്‍ സ്വപ്‌നം കണ്ട മതനിരപേക്ഷ രാഷ്ട്ര സങ്കല്‍പ്പത്തിന് ശിഥിലീകരണ പ്രവണതകള്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാലമാണിത്. സ്വതന്ത്രമായി ചിന്തിക്കുവാനും എഴുതുവാനും പ്രവര്‍ത്തിക്കുവാനും ആചരങ്ങള്‍ പിന്തുടരുവാനും ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശം സംരക്ഷിക്കപ്പെടണം. ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കടിഞ്ഞാണിടാനും ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുമുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല.

സ്വാതന്ത്ര്യം പൂര്‍ണതോതില്‍ എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നതിന് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യ സംവിധാനമുണ്ടാകണം. അതിനായി നമ്മള്‍ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. സാക്ഷരതയിലും അടിസ്ഥാന സൗകര്യങ്ങളിലും ഇപ്പോഴും ഏറെ പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളുണ്ട്. അതേസമയം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്നോളം എല്ലാ മേഖലകളിലും ഗണ്യമായ മുന്നേറ്റം നടത്താന്‍ കേരളത്തിന് കഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിലും കരുത്തായത് ഈ പുരോഗതിയാണ്.

സ്വന്തം ജീവന്‍ പണയം വെച്ചും നാടിന്റെ സുരക്ഷയ്ക്കായി കോവിഡ് പോരാട്ടത്തിന്‍റെ മുന്നണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു-മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തിയത്. മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കിയ ചടങ്ങില്‍ മന്ത്രി പരേഡിന്‍റെ അഭിവാദ്യം സ്വീകരിക്കുകയും പരേഡ് പരിശോധിക്കുകയും ചെയ്തു.

ജില്ലാ കളക്ടര്‍ ‍ഡോ. പി.കെ. ജയശ്രീയും, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പയും അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്‍റ് നിര്‍മ്മല ജിമ്മി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി,കൗണ്‍സിലര്‍ റീബ വര്‍ക്കി, എ.ഡി.എം ജിനു പുന്നൂസ് തുടങ്ങിയവര്‍ പങ്കെുത്തു. കോവിഡ് പ്രതിരോധ രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പരേഡ് കമാന്‍ഡറായിരുന്നു. കേരള സിവില്‍ പോലീസ്, വനിതാ പോലീസ്, കേരള സിവില്‍ പോലീസ്(ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്), എക്സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണുകളാണ് ഉണ്ടായിരുന്നത്.

യഥാക്രമം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍, ഇതേ സ്റ്റേഷനിലെ വനിത സബ് ഇന്‍സ്പെക്ടര്‍ പി.കെ. മിനി, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ്വ് സബ് ഇന്‍സ്പെക്ടര്‍ കെ. രാജേഷ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വി. സന്തോഷ് കുമാര്‍, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.വി. വേഗി എന്നിവര്‍ പ്ലറ്റൂണ്‍ കമാന്‍ഡര്‍മാരായിരുന്നു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേശഭക്തി ഗാനം ആലപിച്ചു.

തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പനി പരിശോധന നടത്തുകയും കൈകള്‍ ശുചീകരിക്കുന്നതിന് സാനിറ്റൈസര്‍ നല്‍കിയുമാണ് ആളുകളെ പോലീസ് പരേഡ് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചത്. വേദിയിലും സദസിലും സാമൂഹിക അകലവും മാസ്കിന്‍റെ ഉപയോഗവും ഉറപ്പാക്കിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: