17.1 C
New York
Wednesday, September 22, 2021
Home Kerala ഭക്ഷണ പെട്ടികൾ തയ്യാർ ഇനി ആരും വിശന്നിരിക്കേണ്ട

ഭക്ഷണ പെട്ടികൾ തയ്യാർ ഇനി ആരും വിശന്നിരിക്കേണ്ട

കോട്ടയം:ഭക്ഷണ പെട്ടികൾ തയ്യാർ ഇനി ഉച്ചനേരത്ത് ആരും വിശന്നിരിക്കേണ്ട . കരുതൽ ഇനി കോട്ടയത്തും . വനിതാ സന്നദ്ധ സംഘടനയായ ഐ എൻ എ (അയാം നോട്ട് എലോൺ അസോസി യേഷൻ ) യുടെ ഭാഗമായ TWCA എന്ന വനിതാ കൂട്ടായ്മ നടപ്പാക്കുന്ന വിശക്കുന്നവർക്ക് ഒരു നേരം ഭക്ഷണം നൽകുന്ന കരുതൽ പദ്ധതിക്ക് കോട്ടയത്ത് തുടക്കമായി . നഗരത്തി ലെ ഒൻപത് ഇടങ്ങളിലാണ് സംഘടന ഭക്ഷണ പെട്ടി സ്ഥാപിച്ചത്. എല്ലാ ദിവസവും ഉച്ചനേരത്ത് ഭക്ഷണ പെട്ടിയിൽ പൊതിച്ചോർ കൊണ്ടു വയ്ക്കും. ആവശ്യക്കാർക്ക് ഇതെടുക്കാം. നിലവിൽ കോഴിക്കോട് എറണാകുളം മലപ്പുറം പാലക്കാട് വയനാട് ജില്ലകളിലും ചെന്നൈ. യിലും തെലങ്കാനയിലും കോയമ്പത്തൂരിലും പദ്ധതി വിജയകരമായി നടത്തുന്നു. നിതി അയോഗിന്റെ അംഗീകാരമുള്ള വനിതാ കൂട്ടായ്മയാണ് ഐ എൻ എ അസോസിയേഷൻ . വിദ്യാർത്ഥിനികളും കുടുംബിതികളും ജോലിക്കാരും അസോസിയേഷനിലുണ്ട്. ദിവസവും 300 പൊതിച്ചോറുകൾ വിവിധ ഭക്ഷണ പെട്ടികളിൽ വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘടനയുടെ കോർഡിനേറ്ററായ കോട്ടയം സ്വദേശിനി ശാലിനി പറഞ്ഞു

തൊഴിൽ രഹിതരായ രണ്ടു സ്ത്രീകൾക്കും പദ്ധതി തൊഴിൽ നൽകുന്നു. ഭക്ഷണം പാകപ്പെടുത്തുന്ന ജോലി സംഘടന ഇവരേയാണ് ഏൽപ്പിച്ചിരിക്കുന്നത് വ്യക്തികളുടെ യും കൂട്ടായ്മകളുടെയും . സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. താത്പര്യമുളള വർക്ക് ബന്ധപ്പെടാവുന്നതാണ്
Mob no: 9746479603. 6238284351
.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: