ശബരിമല: ഭക്ത സഹസ്രങ്ങൾക്ക് ദർശന സായൂജ്യം പകർന്ന് മകരവിളക്ക് .പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞപ്പോൾ സന്നിധാനത്ത് കൂടിയ അയ്യപ്പന്മാർ ശരണം വിളിച്ചു .ആദ്യ ജ്യോതി സന്ധ്യയ്ക്ക് 6:42 നാണ് തെളിഞ്ഞത് തൊട്ടു പിന്നാലെ രണ്ടു വട്ടം കൂടി ജ്യോതി തെളിഞ്ഞു .ഭക്തരുടെ മനസിൽ വെളിച്ചം പകർന്ന് ആകാശത്ത് മകരനക്ഷത്രവും തെളിഞ്ഞു .പന്തളത്ത് നിന്ന് കൊണ്ടു വന്ന തിരുവാഭരണം ഭഗവാൻ്റെ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടന്ന ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത് കോവിഡ്നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് 5000 പേർക്ക് മാത്രമാണ് മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് പ്രവേശനം അനുവദിച്ചത് പുല്ലു മേട്ടിലും പ്രവേശനം നിഷേധിച്ചിരുന്നു