ഭക്തർക്ക് ദർശന സായൂജ്യമായി ഏഴരപ്പൊന്നാന കോട്ടയം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിലെ ഏറ്റവും പ്രധാനചടങ്ങായ എഴരപൊന്നാന ദർശനത്തിന് ആയിരങ്ങളാണ് പങ്കെടുത്തത് കോവിഡ് നിയത്രണങ്ങൾ മൂലം 5000 പേർക്ക് മാത്രമായി ദർശനം പരിമിതപ്പെടുത്തിയിരുന്നു 50 പേരടങ്ങുന്ന സംഘങ്ങളായാണ് ക്ഷേത്രത്തിനകത്ത് ഭക്തരെ പ്രവേശിപ്പിച്ചത് ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിൽ ആയിരുന്നു പൊന്നാന ദർശനം ക്ഷേത്രത്തിലെ അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഏഴരപൊന്നാനയെ എട്ടാം ഉത്സവത്തിനുംആറാട്ടിനും മാത്രമാണ് പുറത്തിറക്കുന്നത് രണ്ടടി പൊക്കം ഉള്ള 7 ആനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന പള്ളിവേട്ട ദിവസമായ തിങ്കളാഴ്ചയും നാളെ നടക്കുന്ന ആറാട്ടിലും 5000 പേർക്കു വീതം പ്രവേശനമുണ്ട് ആറാട്ട് എഴുന്നള്ളിപ്പിൽ പറ അൻപൊലി വഴിപാടുകൾ സ്വീകരിക്കില്ല 20 ആളുകൾക്ക് മാത്രമാണ് ആറാട്ട് എഴുന്നള്ളിപ്പിനൊപ്പം പങ്കെടുക്കുവാൻ അനുവാദമുള്ളത് പേരൂരിലെ ആറാട്ട് കടവിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല
