17.1 C
New York
Wednesday, September 22, 2021
Home Kerala ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ബ്ലാക്ക് ഫംഗസ്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു

ബ്ലാക്ക് ഫംഗസ് മോണിറ്ററിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ഏഴംഗ സമിതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ടാണ് കൺവീനർ. എല്ലാ ദിവസവും ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തും. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് പ്രത്യേക സമിതിക്ക് രൂപം നൽകയത്.

രോഗികളുടെ എണ്ണം കൂടിയാൽ പ്രത്യേക വാർഡ് ഉൾപ്പെടെ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഇ.എൻ.ടി, മൈക്രോബയോളജി ഉൾപ്പെടെയുള്ള വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികളിൽ ബാധിച്ചിരിക്കുന്ന ബ്ലാക്ക് ഫംഗസിന്റെ തോത്, മരുന്നിന്റെ ലഭ്യത, ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് യോഗം ചേർന്ന് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറണം എന്നാണ് നിർദേശം. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...
WP2Social Auto Publish Powered By : XYZScripts.com
error: