ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കോവിഡ്. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയാണ് ഇക്കാര്യം അറിയിച്ച്. ഞായറാഴ്ച രാവിലെ പരിശോധനയിൽ ഗോവിന്ദയ്ക്കു കോവിഡ് സ്ഥിരീകരിച്ചതായി സുനിത വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 57 കാരനായ താരത്തിന് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. കോവിഡ് മാനദണ്ഡപ്രകാരം വീട്ടിൽ ക്വാറന്‍റൈനിൽ പ്രവേശിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുനിത പറഞ്ഞു. സൂപ്പർ താരം അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.