ബോളിവുഡ് താരം അക്ഷയ് കുമാറിനു കോവിഡ് സ്ഥിരീകരിച്ചു. താന്‍ കോവിഡ് പോസിറ്റീവായെന്ന വിവരം അക്ഷയ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം ഐസലേറ്റ് ചെയ്തെന്നും ഇപ്പോള്‍ വീട്ടില്‍ ക്വറന്‍റീനില്‍ കഴിയുകയാണെന്നുമാണ് താരം അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ബോളിവുഡിന്‍റെ ആക്ഷന്‍ കിംഗിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ‘ഞാന്‍ കോവിഡ് പോസിറ്റീവ് ആയെന്ന വിവരം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉഠന്‍ തന്നെ സ്വയം ഐസലേറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മതിയായ വൈദ്യ പരിചരണത്തോടെ ഹോം ക്വറന്‍റീനില്‍ കഴിയുകയാണ്’ അക്ഷയ് ട്വീറ്റ് ചെയ്തു.