17.1 C
New York
Wednesday, May 31, 2023
Home Kerala ബോട്ടില്‍ വോട്ട് തേടിതിരുവഞ്ചൂരിന്റെ പര്യടനം

ബോട്ടില്‍ വോട്ട് തേടിതിരുവഞ്ചൂരിന്റെ പര്യടനം

ബോട്ടില്‍ വോട്ട് തേടി
തിരുവഞ്ചൂരിന്റെ പര്യടനം

കോട്ടയം: കോട്ടയം നിയോജകമണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ ബോട്ടില്‍ പര്യടനം നടത്തി യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാവിലെ തന്റെ അയല്‍വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോടിമതയില്‍ നിന്ന് ബോട്ട് പര്യടനം നടത്തി. വിവിധ സ്ഥലങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ തിരുവഞ്ചൂരിന് വിജയാശംസകള്‍ നേരാന്‍ കാത്തുനിന്നു. നാടങ്കരി, പതിനാറില്‍ച്ചിറ, പാറേച്ചാല്‍, ചുങ്കത്തുമുപ്പത്, 15ല്‍ ചിറ, കാഞ്ഞിരം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് മലരിക്കലില്‍ പര്യടനം സമാപിച്ചു.

വികസനങ്ങള്‍ക്ക് ജനങ്ങളുടെ ഇച്ഛാശക്തിയുണ്ടാകണമെന്നും . അതിന് ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പര്യടനത്തിന് ലഭിച്ച സ്വീകരണത്തിന് വിവിധ കേന്ദ്രങ്ങളില്‍ നന്ദി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെള്ളം പോകാന്‍ പാസേജും ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പാലവും റോഡും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നാട്ടകം മണ്ഡലം പ്രസിഡന്റ് ജോണ്‍ ചാണ്ടി, അനില്‍ മലരിക്കല്‍, ഷൈലജ ദിലീപ്, എന്‍.എസ്. ഹരിശ്ചന്ദ്രന്‍, ജയചന്ദ്രന്‍ ചിറോത്ത്, അന്‍സാ ടി.എ., നെജീബ് കൊച്ചുകാഞ്ഞിരം, ചന്ദ്രന്‍, ജോജി എന്നിവര്‍ തിരുവഞ്ചൂരിനൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.

ദുഃഖവെള്ളി ദിവസമായ ഇന്ന് വിവിധ ദേവാലങ്ങളിലെ ശുശ്രൂഷകളില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കുകയും വിശ്വാസികളോട് വോട്ട് അഭ്യര്‍ഥിക്കകുയും ചെയ്തു. ഉച്ചകഴിഞ്ഞ് ദിവാന്‍കവല പ്രദേശത്തെ വീടുകളില്‍ ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. ചുങ്കത്ത് നടന്ന കുടുംബസംഗമത്തിലും അദ്ദേഹം പങ്കെടുത്തു.

.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: