ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പിന്റെ ട്രെയിലര്‍ പുറത്ത്.
ആമസോൺ പ്രൈം വീഡിയോയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 19ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജീത്തു ജോസഫാണ്്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്‍, സായികുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ആഷിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്.