കോട്ടയത്ത് കുമരകത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.
കുമരകം തുണ്ടത്തിൽ പരേതനായ വിജയൻ്റെ മകൻ അജയനാണ് (40) മരിച്ചത്.
രാത്രി 8 മണിയോടെ കുമരകം ബസാറിന് സമീപമാണ് അപകടം.
അജയൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ദിശ തെറ്റി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും താമസിക്കാതെ മരിച്ചു.
രമ്യയാണ് ഭാര്യ.
അനഘ, അഭിജിത് എന്നിവർ മക്കളാണ്.