17.1 C
New York
Thursday, October 28, 2021
Home Kerala ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം കായംകുളത്ത് പിടിയിൽ.

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം കായംകുളത്ത് പിടിയിൽ.

ബൈക്കിൽ കറങ്ങി നടന്നു മാല പൊട്ടിച്ചെടുക്കുന്ന  മൂന്നംഗ  സംഘത്തെ പോലീസ് പിടികൂടി.  കായംകുളം പത്തിയൂർ വേലിത്തറ വടക്ക് വീട്ടിൽ അൻവർഷാ  (22 ) , കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര (24 ), കൊല്ലം കരുനാഗപ്പള്ളി താഴവ കടത്തൂർ ഹരികൃഷ്ണൻ ഭവനത്തിൽ ജയകൃഷ്ണൻ (19 ),  എന്നിവരെയാണ് പിടിയിലായത് കായംകുളം

മേനാംപള്ളി  മെഴുവേലത്ത് സജിത്ത് ഭവനത്തിൽ സജീവിന്റെ ഭാര്യ ലളിതയുടെ മാല  അപഹരിച്ച കേസിലാണ് ആണ് സംഘം പിടിയിലായത്.

  തിരുവല്ലയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ കായംകുളത്തെത്തിയ അൻവർഷായും ആതിരയും കായംകുളത്ത് കറങ്ങി നടന്ന ശേഷം അന്ന് രാത്രി കായംകുളത്ത് തങ്ങി പിറ്റേദിവസമാണ് ലളിതയുടെ മാല പൊട്ടിച്ചത്. തുടര്ന്ന്  സ്‌കൂട്ടർ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ച ശേഷം മൂന്നാര്‍, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു.  പ്രതികള്‍ എറണാകുളത്തെത്തിയതോടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. പ്രതികൾ പൊട്ടിച്ച മാല വിൽക്കാൻ  സഹായിച്ച മൂന്നാം പ്രതി ജയകൃഷ്ണന്റെ ഫോണാണ് ഒന്നാം പ്രതിയായ അൻവർഷാ
ഉപയോഗിച്ചു വന്നിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.

ബാംഗ്ലൂരിൽ
സമാനരീതിയിലുള്ള മോഷണം നടത്തിയതായും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
എഴുപത് വയസ്സുളള വിരുദമ്മാൾ എന്ന വൃദ്ധയുടെ ഒമ്പത് പവൻ തൂക്കം വരുന്ന സ്വർണമാലയും   പൊട്ടിച്ചെടുത്തതായി പ്രതികൾ  പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ എസ്.ഐ. ആനന്ദ് കൃഷ്ണന്‍, എ.എസ്.ഐ. ഉദയകുമാര്‍, പോലീസുകാരായ റെജി, ലിമു, മനോജ്, സതീഷ്, ബിനുമോന്‍, ബിജുരാജ്, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യല്‍ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: