നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡ് കുറുപ്പശേരി വീട്ടിൽ സതീശൻ്റെ മകൻ ജയകൃഷ്ണൻ (30) ആണ് മരിച്ചത്.
ചേർത്തല അരൂക്കുറ്റി റോഡിൽ കാർഗിൽ ജങ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം.ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ നിന്നും താഴ്ചയിലേക്ക് വീണ് മരത്തിലിടിക്കുകയായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം വ്യാഴാഴ്ച.
Facebook Comments