കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു . ചുങ്കം സ്വദേശി തോമസ് പുന്നൂസ് ( 23 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കഞ്ഞിക്കുഴി മുട്ടമ്പലം നടുപ്പറമ്പിൽ കിരൺ മനോജിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ കഞ്ഞിക്കുഴി ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.